Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : After Election

തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ കൂടുതൽ കരുത്ത്

ക​​​ണ്ണൂ​​​ർ: തി​​​ക​​​ഞ്ഞ ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​ത്തോ​​​ടെ​​​യാ​​​ണ് എ​​​ൽ​​​ഡി​​​എ​​​ഫ് ത​​​ദ്ദേ​​​ശ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നെ നേ​​​രി​​​ടു​​​ന്ന​​​തെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ക​​​ണ്ണൂ​​​ർ പ്ര​​​സ് ക്ല​​​ബ് സം​​​ഘ​​​ടി​​​പ്പി​​​ച്ച മീ​​​റ്റ് ദ് ലീ​​​ഡ​​​ർ പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി.

തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​ഴി​​​യു​​​മ്പോ​​​ൾ എ​​​ൽ​​​ഡി​​​എ​​​ഫ് കൂ​​​ടു​​​ത​​​ൽ ക​​​രു​​​ത്തോ​​​ടെ വ​​​രും. എ​​​ൽ​​​ഡി​​​എ​​​ഫ് അ​​​ധി​​​കാ​​​ര വി​​​കേ​​​ന്ദ്രീ​​​ക​​​ര​​​ണം ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള നി​​​ല സ്വീ​​​ക​​​രി​​​ച്ചു. അ​​​ത്ത​​​ര​​​മൊ​​​രു നി​​​ല​​​പാ​​​ടി​​​ൽ​​നി​​​ന്നു പു​​​റ​​​കോ​​​ട്ടു പോ​​​കു​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​ണു യു​​​ഡി​​​എ​​​ഫി​​​ന്‍റേ​​​ത്. എ​​​ൽ​​​ഡി​​​എ​​​ഫി​​​ന് കൂ​​​ടു​​​ത​​​ൽ ക​​​രു​​​ത്ത് പ​​​ക​​​രു​​​ന്ന ജ​​​ന​​​വി​​​ധി​​​യാ​​​ണ് ത​​​ദ്ദേ​​​ശ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വ​​​രു​​​ന്ന​​​തെ​​​ന്നും പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ​​​റ​​​ഞ്ഞു.

യു​​​ഡി​​​എ​​​ഫ് ക​​​ൺ​​​വീ​​​ന​​​ർ പ​​​റ​​​ഞ്ഞ​​​ത് രാ​​​ഷ്‌​​​ട്രീ​​​യ നി​​​ല​​​പാ​​​ട്

ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട കേ​​​സി​​​ൽ അ​​​തി​​​ജീ​​​വി​​​ത​​​യ്ക്ക് എ​​​ല്ലാ ഘ​​​ട്ട​​​ത്തി​​​ലും പി​​​ന്തു​​​ണ ന​​​ൽ​​​കു​​​ന്ന പ്ര​​​തി​​​ജ്ഞാ​​​ബ​​​ദ്ധ​​​മാ​​​യ നി​​​ല​​​പാ​​​ടാ​​ണു സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ച്ച​​​ത്. അ​​​തു തു​​​ട​​​രും. വി​​​ധി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് നി​​​യ​​​മ​​​പ​​​ര​​​മാ​​​യി പ​​​രി​​​ശോ​​​ധ​​​ന ന​​​ട​​​ത്തി​​​യ ശേ​​​ഷം തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കും. ദി​​​ലീ​​​പി​​നെ​​തി​​രേ ആ​​രെ​​ങ്കി​​ലും ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യെ​​​ന്ന് അ​​ദ്ദേ​​ഹം ത​​ന്നെ അ​​​റി​​​യി​​​ച്ചി​​​ട്ടി​​​ല്ല. പോ​​​ലീ​​​സി​​​നെ​​​തി​​​രേ പ്ര​​​സ്താ​​​വ​​​ന എ​​​ന്തു​​​കൊ​​​ണ്ടെ​​​ന്നു വ്യ​​​ക്ത​​​മാ​​​ണ്. അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ തോ​​​ന്ന​​​ലു​​​ക​​​ളാ​​ണു പ​​​റ​​​യു​​​ന്ന​​​ത്. അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ മു​​​ന്നി​​​ൽ തെ​​​ളി​​​വു​​​ക​​​ൾ വ​​​ന്ന​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു കേ​​​സ് മു​​​ന്നോ​​​ട്ടു പോ​​​യ​​​ത്. അ​​​ത് മ​​റ്റ് ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യു​​​ടെ ഭാ​​​ഗ​​​മാ​​​ണ് എ​​​ന്നു പ​​​റ​​​യാ​​​ൻ പാ​​​ടി​​​ല്ല. കോ​​​ട​​​തി വി​​​ധി എ​​​ന്താ​​​ണെ​​​ന്ന് ക​​​ണ്ട​​​ശേ​​​ഷ​​​മേ പ​​​റ​​​യാ​​​ൻ സാ​​​ധി​​​ക്കൂ. യു​​​ഡി​​​എ​​​ഫ് ക​​​ൺ​​​വീ​​​ന​​​ർ പ​​​റ​​​ഞ്ഞ​​​ത് അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ രാ​​​ഷ്‌​​​ട്രീ​​​യ​​​മാ​​​ണ്. എ​​​ന്തി​​​നാ​​​ണ് ധൃ​​​തി​​​പ്പെ​​​ട്ട് ഇ​​​ങ്ങ​​​നെ ഒ​​​രു പ്ര​​​തി​​​ക​​​ര​​​ണമെന്ന് എ​​​ത്ര ആ​​​ലോ​​​ചി​​​ച്ചി​​ട്ടും മ​​​ന​​​സി​​​ലാ​​​കു​​​ന്നി​​​ല്ല.

കെ-​​​റെ​​​യി​​​ൽ

കെ-​​​റെ​​​യി​​​ൽ പ​​​ദ്ധ​​​തി​​​യി​​​ൽ പ്ര​​​തീ​​​ക്ഷ വ​​​ച്ചി​​​ട്ട് കാ​​​ര്യ​​​മി​​​ല്ല. ഇ​​​തി​​​ന​​​ർ​​​ഥം പ​​​ദ്ധ​​​തി ഉ​​​പേ​​​ക്ഷി​​​ക്കു​​​ന്നു​​വെ​​ന്ന​​ല്ല. വേ​​​റെ വ​​​ഴി നോ​​​ക്കേ​​​ണ്ടി വ​​​രും. നാ​​​ടി​​​ന്‍റെ വി​​​ക​​​സ​​​ന​​​ത്തി​​​നു സ​​​ഹാ​​​യ​​​ക​​​മാ​​​യ ഒ​​​ന്നാ​​​യി​​​രു​​​ന്നു കെ-​​​റെ​​​യി​​​ൽ. പ​​​ക്ഷേ റെ​​​യി​​​ൽ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​നു കേ​​​ന്ദ്ര അ​​​നു​​​മ​​​തി വേ​​​ണം. പ​​​ദ്ധ​​​തി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് തെ​​​റ്റി​​​ദ്ധാ​​​ര​​​ണ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​നു​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. അ​​​നു​​​മ​​​തി വേ​​​ഗം ല​​​ഭി​​​ക്കും എ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷി​​​ച്ച​​​ത്. പ​​​ക്ഷേ, രാ​​​ഷ്‌​​​ട്രീ​​​യ നി​​​ല​​​പാ​​​ടു​​​ക​​​ൾ കാ​​​ര​​​ണം അ​​​തി​​​നു​​​ള്ള അ​​​നു​​​മ​​​തി ല​​​ഭി​​​ക്കാ​​​തി​​​രു​​​ന്നു.

പ​​​രാ​​​തി കൈ​​​മാ​​​റാ​​​ൻ വൈ​​​കി​​​യി​​​ല്ല

പി.​​​ടി. കു​​​ഞ്ഞു​​​മു​​​ഹ​​​മ്മ​​​ദു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ​​​രാ​​​തി ഇ ​​​മെ​​​യി​​​ൽ സ​​​ന്ദേ​​​ശ​​​മാ​​​യാ​​​ണ് വ​​​ന്ന​​​ത്. ശ്ര​​​ദ്ധ​​​യി​​​ൽ​​​പെ​​​ട്ട ഉ​​​ട​​​ൻ കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ട്. കാ​​​ല​​​താ​​​മ​​​സ​​​മു​​​ണ്ടാ​​​യി​​​ട്ടി​​​ല്ല.

പു​​​ത്ത​​​ൻ വി​​​ദ്യാ​​​ഭ്യാ​​​സ​​​ന​​​യം ന​​​ട​​​പ്പാ​​​ക്കി​​​ല്ല

കേ​​​ര​​​ള​​​ത്തി​​​ലെ ര​​​ണ്ടാ​​​യി​​​ര​​​ത്തോ​​​ളം സ്കൂ​​​ളു​​​ക​​​ൾ 5,000 കോ​​​ടി രൂ​​​പ ചെ​​​ല​​​വി​​​ട്ട് ന​​​വീ​​​ക​​​രി​​​ച്ചു. പി​​​എം ശ്രീ ​​​ന​​​ട​​​പ്പാ​​​യി​​​ല്ലെ​​​ങ്കി​​​ൽ ഒ​​​ന്നും സം​​​ഭ​​​വി​​​ക്കാ​​​നി​​​ല്ല. പി​​​എം ശ്രീ ​​​പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​നു പു​​​ത്ത​​​ൻ വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യം ന​​​ട​​​പ്പാ​​​ക്ക​​​ണം എ​​​ന്നാ​​​ണു പ​​​റ​​​ഞ്ഞ​​​ത്. പാ​​​ഠ്യ​​​പ​​​ദ്ധ​​​തി​​​യി​​​ൽ ഗാ​​​ന്ധി​​​വ​​​ധം, മു​​​ഗ​​​ൾ ഭ​​​ര​​​ണം തു​​​ട​​​ങ്ങി​​​യ​​​വ ഉ​​​ണ്ടാ​​​കാ​​​ൻ പാ​​​ടി​​​ല്ല. ഏ​​​തെ​​​ല്ലാം ഒ​​​ഴി​​​വാ​​​ക്കാ​​​ൻ കേ​​​ന്ദ്രം നി​​​ർ​​​ദേ​​​ശി​​​ച്ചോ അ​​​തെ​​​ല്ലാം പ​​​ഠി​​​പ്പി​​​ക്കു​​​ന്ന നി​​​ല കേ​​​ര​​​ള​​​ത്തി​​​ൽ വ​​​ന്നു. പു​​​ത്ത​​​ൻ വി​​​ദ്യാ​​​ഭ്യാ​​​സ ന​​​യം ഏ​​​തു രീ​​​തി​​​യി​​​ൽ വ​​​ന്നാ​​​ലും ന​​​ട​​​പ്പാ​​​ക്കി​​​ല്ല. സി​​​ല​​​ബ​​​സ് ത​​​യാ​​​റാ​​​ക്കു​​​ന്ന​​​ത് ന​​​മ്മ​​​ളാ​​​ണ്.

സം​​​ഘി​​​പ​​​ട്ടം പാ​​​ക​​​മാ​​​കി​​​ല്ല

യു​​​ഡി​​​എ​​​ഫി​​​ന്‍റെ കൂ​​​ടെ​​​യു​​​ള്ള​​​വ​​​ർ വ​​​ൻ തോ​​​തി​​​ൽ കൊ​​​ഴി​​​ഞ്ഞു​​​പോ​​​കു​​​ന്നു. പു​​​തി​​​യ ഏ​​​തെ​​​ങ്കി​​​ലും ശ​​​ക്തി​​​യെ കി​​​ട്ടു​​​മോ എ​​​ന്നാ​​​ണ് അ​​​വ​​​ർ നോ​​​ക്കു​​​ന്ന​​​ത്. ജ​​​മാ അ​​​ത്തെ ഇ​​​സ്‌​​​ലാ​​​മി മു​​​സ്‌​​​ലിം വി​​​ഭാ​​​ഗ​​​ത്തി​​​നി​​​ട​​​യി​​​ൽ ഒ​​​റ്റ​​​പ്പെ​​​ട്ടു​​​പോ​​​യ ഒ​​​രു വി​​​ഭാ​​​ഗ​​​മാ​​​ണ്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ അ​​​വ​​​ർ​​​ക്ക് വി​​​ശ്വാ​​​സ​​​മി​​​ല്ല. രാ​​​ജ്യ​​​ത്തെ പൊ​​​തു​​​വാ​​​യ കാ​​​ര്യ​​​ങ്ങ​​​ളി​​​ലും താ​​​ത്പ​​​ര്യ​​​മി​​​ല്ല. അ​​​വ​​​ർ നു​​​ണ വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്നു. വീ​​​ടു​​​ക​​​ളി​​​ലേ​​​ക്ക് ആ​​​ളു​​​ക​​​ളെയയ​​​ച്ച് പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തു​​​ന്നു. ഇ​​​ട​​​തു​​​പ​​​ക്ഷം സം​​​ഘി​​​ക​​​ൾ എ​​​ന്നാ​​​ണ് അ​​​വ​​​ർ വി​​​ശേ​​​ഷി​​​പ്പി​​​ച്ചു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്.

ആ​​​ർ​​​എ​​​സ്എ​​​സ് നി​​​ല​​​പാ​​​ട് എ​​​ന്താ​​​ണെ​​​ന്ന് എ​​​ല്ലാ​​​വ​​​ർ​​​ക്കും അ​​​റി​​​യാം. സി​​​പി​​​എ​​​മ്മി​​​ലെ പ​​​ല​​​രു​​​ടെ​​​യും ത​​​ല​​​യ്ക്ക് അ​​​വ​​​ർ വി​​​ല പ​​​റ​​​ഞ്ഞു. ആ​​​ർ​​​എ​​​സ്എ​​​സി​​​ന്‍റെ ഹി​​​റ്റ്‌ലിസ്റ്റി​​​ൽ​​​പെ​​​ട്ട​​​വ​​​ർ നി​​​ര​​​വ​​​ധി​​​യു​​​ണ്ട്. ആ​​​ർ​​​എ​​​സ്എ​​​സി​​​ന്‍റെ വ​​​ർ​​​ഗീ​​​യ നി​​​ല​​​പാ​​​ടി​​​നെ​​​തി​​​രേ പോ​​​രാ​​​ടാ​​​ൻ ഏ​​​ത​​​റ്റം വ​​​രെ​​​യും പോ​​​കും. ഒ​​​രു ഘ​​​ട്ട​​​ത്തി​​​ലും ആ​​​ർ​​​എ​​​സ്എ​​​സു​​​മാ​​​യി സ​​​ന്ധി​​​ചെ​​​യ്യാ​​​ൻ പോ​​​യി​​​ട്ടി​​​ല്ല. നാ​​​ളെ​​​യും അ​​​ത് ത​​​ന്നെ ചെ​​​യ്യും. സം​​​ഘി​​​പ​​​ട്ടം ചാ​​​ർ​​​ത്താ​​​ൻ പു​​​റ​​​പ്പെ​​​ട്ടാ​​​ൽ അ​​​തി​​​ൽ ജ​​​ന​​​ങ്ങ​​​ൾ കു​​​ടു​​​ങ്ങി​​​ല്ല, വെ​​​ള്ളം തൊ​​​ടാ​​​തെ വി​​​ഴു​​​ങ്ങി​​​ല്ല. ജ​​​മാ​​​അ​​​ത്തെ ഇ​​​സ്‌​​​ലാ​​​മി ന​​​യി​​​ക്കു​​​ന്ന വ​​​ർ​​​ഗീ​​​യ ശ​​​ക്തി​​​ക​​​ളു​​​ടെ കു​​​ബു​​​ദ്ധി മാ​​​ത്ര​​​മാ​​​യി​​​രി​​​ക്കും അ​​​ത്.

ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ പ​​​റ​​​യാ​​​നി​​​ല്ല

ശ​​​ബ​​​രി​​​മ​​​ല അ​​​ന്വേ​​​ഷ​​​ണം ന​​​ല്ല രീ​​​തി​​​യി​​​ൽ ന​​​ട​​​ക്കു​​​ന്നു. ആ​​​ദ്യം അ​​​ന്വേ​​​ഷ​​​ണ സ​​​മി​​തി പ​​​റ്റി​​​ല്ല എ​​​ന്ന് പ​​​റ​​​ഞ്ഞ യു​​​ഡി​​​എ​​​ഫ് ത​​​ന്നെ അ​​​ന്വേ​​​ഷ​​​ണം മി​​​ക​​​ച്ച രീ​​​തി​​​യി​​​ലെ​​​ന്ന് പ​​​റ​​​ഞ്ഞു. പ്ര​​​തി​​​ക​​​ളാ​​​യ​​​വ​​​ർ​​​ക്കെ​​​തി​​രേ ആ​​​വ​​​ശ്യ​​​മാ​​​യ ഘ​​​ട്ട​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി പാ​​​ർ​​​ട്ടി സ്വീ​​​ക​​​രി​​​ക്കും. അ​​​ക്കാ​​​ര്യ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ പ​​​റ​​​യാ​​​നി​​​ല്ല.

Latest News

Corehub Up